ഈ കഴിഞ്ഞ ഫെബ്രുവരി 24 ന് പതിനേഴു ദിവസം മാത്രം പ്രായമായ നവജാത ശിശു ‘കൊറോണ വിമുക്തയായി’ എന്ന വാർത്ത നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ. പല അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജനിച്ച അന്നുതന്നെ കൊറോണ ബാധിതയായി സ്ഥിതീകരിച്ച കുഞ്ഞിനെ വുഹാനിലെ പീഡിയാട്രിക് (ശിശുപരിചരണ) വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ജന്മനാൽ ഹൃദയത്തിനു ചെറിയ തകരാറും ഈ കുഞ്ഞിന് ഉണ്ടായിരുന്നു. കൊറോണ രോഗം സ്ഥിതീകരിച്ചെങ്കിലും കാര്യമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കാതെ ഇരുന്നതുകൊണ്ടും, ഫലപ്രദമായ വാക്സിനേഷനോ, ആന്റി വയറൽ മരുന്നുകളോ കണ്ടെത്താത്തതുകൊണ്ടും വുഹാൻ ശിശുരോഗ ഡോക്ടർമാരുടെ സംഘം രക്ഷിതാക്കളുടെ സമ്മതത്തോടെ കൊറോണക്കു ചികിത്സ നൽകേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. പതിനേഴു ദിവസത്തിനുള്ളിൽ നാല് തവണ കൊറോണ നിർണ്ണയ പരിശോധന നടത്തുകയും, ഫലം നെഗറ്റീവ് ആയി വരുകയും ചെയ്തു. ചീഫ് ഫിസിഷ്യൻ ആയ Dr. സെങ് ലിങ് കോങ് അന്താരാഷ്ട്ര വാർത്ത ഏജൻസികളുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ കാര്യം വെളുപ്പെടുത്തിയത്.
മരുന്നുകൾ ഒന്നും ഇല്ലാതെ എങ്ങനെ കൊറോണ രോഗം മാറി? അങ്ങനെ എങ്ങനെ മരുന്നുകൾ ഒന്നും ഇല്ലാതെ ഒരു രോഗം മാറും? അതും മരണകാരണം ആകാവുന്ന അതിഭയാനകം എന്ന് പറയപ്പെടുന്ന കൊറോണ വൈറസ് ബാധ എങ്ങനെ മാറി?
എല്ലാം ശാസ്ത്രീയമായി പറയണമെന്നാണല്ലോ അതുകൊണ്ടു അങ്ങനെ തുടങ്ങാം. മനുഷ്യകുലം ഭൂമിയിൽ പിറക്കുന്നതിന് മുൻപ് തന്നെ വൈറസ് ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് ശാസ്ത്രം പറയുന്നു. സൂക്ഷ്മജീവികളിൽ പെടുന്ന ഒരുതരം ജീവിയാണ് വൈയറസുകൾ. സത്യം പറയട്ടെ എത്രതരം സൂക്ഷ്മജീവികൾ ഉണ്ട് എന്നതിൽ ഒരു എത്തും പിടിയും ശാസ്ത്രലോകത്തിന് കിട്ടിയിട്ടില്ല. വൈയറസിന്റെ വളർച്ചക്ക് മറ്റൊരു ജീവന്റെ ആവശ്യം ഉണ്ട് എന്നതാണ് ശാസ്ത്രത്തിന്റെ ഇതുവരെയുള്ള കണ്ടെത്തൽ. ഇതിൽത്തന്നെ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. DNA അടിസ്ഥിതമായി പ്രവർത്തിക്കുന്ന വൈയറസുകൾ, RNA അടിസ്ഥിതമായി പ്രവർത്തിക്കുന്ന വയറസുകൾ, അങ്ങനെ നീളുന്നു പട്ടിക. ഒരു വിഭാഗം ശാസ്ത്രജ്ഞർ വയറസിന് ജീവൻ ഉണ്ട് എന്നും, ഒരു വിഭാഗം ജീവൻ ഇല്ല എന്നും വാദം ഉയർത്തുന്നു.
നമ്മെ ഉപദ്രവിക്കും എന്ന് കരുതി വൈയറസുകളെ എല്ലാം നശിപ്പിച്ചു ഇല്ലാതാക്കിയിട്ട് നമുക്ക് ജീവിക്കാം എന്നും കരുതണ്ട. മേലേരിയ, ഡെങ്കു, ചിക്കൻ ഗുനിയ പോലുള്ള മാരക രോഗങ്ങൾ പകരാൻ കാരണമാകുന്നു എന്ന് പറയപ്പെടുന്ന കൊതുകിനെ, കണ്ണുകൾ കൊണ്ട് വളരെ വ്യക്തമായി കാണാൻ സാധിക്കുന്ന കൊതുകിനെ, ഇതുവരെ നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചിട്ടുണ്ടോ? അപ്പോൾ മൈക്രോസ്കോപ്പുകൾ കൊണ്ട് നോക്കിയാൽപോലും കാണാൻ സാധിക്കാത്ത സൂക്ഷ്മജീവികളെ എങ്ങനെ ഇല്ലാതാക്കും? എന്നിട്ട് രോഗങ്ങൾ ഇല്ലാതെ ജീവിക്കാം എന്നത് വെറും അബദ്ധ ധാരണ അല്ലെ? അപ്പോൾ പിന്നെ എന്താണ് ചെയ്യേണ്ടത്?
മനുഷ്യ ശരീരത്തിന്റെ കഴിവിനെ നാം ഒരിക്കലും മറന്നുപോകരുത്. നമ്മുടെ ശരീരത്തിലേക്ക് ഒരു സൂക്ഷ്മജീവിയോ, ഒരു വസ്തുവോ, കെമിക്കലോ പ്രവേശിച്ചാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം അതിനെതിരെ പ്രവർത്തിച്ചു ആന്റി ബോഡിയെ (ഇമ്മ്യൂണോ ഗ്ലോബുലൻ) സൃഷ്ട്ടിക്കും. കയറുന്ന സൂക്ഷ്മജീവികളുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ആന്റി ബോഡിയും വ്യത്യസ്തമായിരിക്കും. ഇവിടെ ശരീരത്തിൽ ഒരു പ്രത്യേക ഘടന രൂപപ്പെടുന്നു. ഇതിനെ ആന്റിജൻ എന്ന് പറയുന്നു. ഈ ആന്റിജനിലേക്കു ആന്റി ബോഡി കൂടിച്ചേരുകയും, നമ്മുടെ പ്രതിരോധ സംവിധാനത്തിന് അറിയിപ്പ് നൽകുകയും, പുറത്തുനിന്നു വന്ന സൂക്ഷ്മജീവിയെ എതിർത്ത് തോൽപ്പിക്കുകയും ചെയ്യുന്നു. സൂക്ഷ്മജീവി ശരീരത്തിൽ പ്രവേശിക്കുന്ന ആ നിമിഷം മുതൽ ഈ പ്രവർത്തനം തുടങ്ങുന്നു. ഓരോ വ്യക്തിയുടേയും പ്രതിരോധശേഷി അനുസരിച്ചാണ് ആന്റിജൻ, ആന്റി ബോഡി എന്നിവയുടെ പ്രവർത്തനവും ശക്തിയും വളർച്ചയും.
ശരീരത്തിന്റെ ഈയൊരു പ്രവർത്തനം അല്ലെങ്കിൽ കഴിവ് എങ്ങനെയാണ് സംഭവിക്കുന്നത് എന്നത് ഇന്നും ശാസ്ത്രലോകത്തിന് അപൂർണ്ണമായ അറിവാണ്. അതുകൊണ്ടാണ് അവയവ മാറ്റം നടത്തിയതിനു ശേഷവും, രക്തപ്പകർച്ച നടത്തിയതിനു ശേഷവും, സ്വീകർത്താവിന്റെ പ്രതിരോധ സംവിധാനത്തെ മരുന്നുകൾ (ഇമ്മ്യൂണോ സപ്പ്രസൻസ്) നൽകി തളർത്തുന്നത്. പ്രതിരോധ പ്രവർത്തനം ശരീരത്തിന്റെ എല്ലാ അവയവങ്ങളുടേയും, പ്രാണൻ അല്ലെങ്കിൽ ജീവ ശക്തിയുടേയും കൂട്ടായ പ്രവർത്തനം ആണെന്ന് നമ്മുടെ പാരമ്പര്യ ചികിത്സകളിൽ പറയുന്നു.
പലപ്പോഴും നമ്മുടെ ശരീരത്തിൽ വൈയറസിനെ കണ്ടെത്താനുള്ള ടെസ്റ്റുകളിൽ യഥാർത്ഥത്തിൽ കണ്ടുപിടിക്കുന്നത് ഈ ആന്റിജൻ, ആന്റി ബോഡി എന്നിവയെയാണ്. ഈ ആന്റി ബോഡിയെയാണ് കണ്ടെത്തിയതെങ്കിൽ, ഈ വൈറസ് എന്ന നിഗമനത്തിലാണ് വൈറസ് ബാധ സ്ഥിതീകരിക്കുന്നത്. അല്ലാതെ എപ്പോഴും ശരീരത്തിൽനിന്ന് ഈ വൈയറസുകളെ നേരിട്ട് കണ്ടെത്തുകയല്ല ചെയ്യുന്നത്. അതായത് “ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ” എന്നപോലെ.
ഇനിയാണ് പ്രസക്തമായ കാര്യം. പ്രധാനമായും കരളിന്റെ ഊർജ്ജം ഒരു വ്യക്തിയുടെ രോഗ പ്രതിരോധ പ്രവർത്തനത്തിൽ വലിയ പങ്കു വഹിക്കുന്നു. യിങ് യാങ് (കരു ഉരു) സിദ്ധാന്തത്തിൽ രോഗപ്രതിരോധശക്തി മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ പ്രാധാന്യവും പ്രതിപാദിച്ചിട്ടുണ്ട്. അതിനാൽ ഭയവും ആധിയും പ്രതിരോധ സംവിധാനത്തെ കുറയ്ക്കുകയോ തളർത്തുകയോ ചെയ്യും എന്നതിൽ ഒട്ടും സംശയമില്ല.
എങ്ങനെ രോഗപ്രതിരോധ സംവിധാനം ശക്തമായി നിലനിർത്താം?
കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയാണ് ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഭൂരിഭാഗം പദാർത്ഥങ്ങളെയും നമ്മുടെ കരളിന് വിഘടിപ്പിക്കാൻ സാധിക്കുന്നില്ല. മരുന്നുകൾ എന്ന് പറയുമ്പോൾ അലോപ്പതി മരുന്നുകൾ തന്നെ, അവ കെമിക്കലുകൾ (രാസപദാർത്ഥങ്ങൾ) കൊണ്ടാണ് നിർമ്മിച്ചിച്ചിരിക്കുന്നതെന്നും
ഇതുകൂടാതെ രാത്രിയിൽ ഉറക്കം നഷ്ടപ്പെടുത്തുന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. ‘ഓർഗൻ ക്ളോക് തീയറിയുടെ’ അടിസ്ഥാനത്തിൽ കരൾ വിഷങ്ങളെ പുറംതള്ളാനായി ഏറ്റവും കൂടുതൽ ശക്തമായി പ്രവർത്തിക്കുന്ന സമയം രാത്രി പതിനൊന്നു മണിക്കും മൂന്നു മണിക്കും ഇടയിലാണ്. നന്നായി രാത്രിയിൽ ഉറങ്ങിയാൽ തന്നെ കരളിന് വിഷങ്ങളെ നിർവീര്യമാക്കാനുള്ള ശക്തി കൂടും. നമ്മളിൽ ഭൂരിഭാഗം ആൾക്കാരും ഈ രണ്ടു രീതിയിലാണ് കരളിനെ നശിപ്പിക്കുന്നത്. ദുശ്ശീലങ്ങളുടെ കാര്യം പ്രതേകം പറയേണ്ടതില്ലല്ലോ.
എന്നും ഇങ്ങനെ പേടിച്ചു ജീവിച്ചാൽ മതിയോ?
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വീണ്ടും ഒരു പുതിയ വൈറസ് ബാധ കണ്ടെത്തും, ചിലപ്പോ അതിനും മുൻപേ. ഇങ്ങനെയൊക്കെത്തന്നെയാണ് ഇതുവരെ സംഭവിച്ചതും. നിപ്പ, പക്ഷിപ്പനി (H1N1, H1N2, H7N9, H7N4…), ഡെങ്കു, എബോള, സിക്ക, MERS, HIV, ചിക്കൻ ഗുനിയ, പന്നിപ്പനി, കുരങ്ങുപനി, ഇനിയും ധാരാളം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രം ലോകത്തു പലയിടത്തായി ഉണ്ടായതിൽ ചിലതു മാത്രമാണിവ. ഇതെല്ലം ഓർക്കുന്നുണ്ടാവുമല്ലോ. ഇവയെല്ലാം ഉള്ളത് തന്നെയുമാണ്. ഇനിയും പുതിയത് കണ്ടെത്തിക്കൊണ്ടും ഇരിക്കും. രോഗാണുക്കളുടെ സ്വഭാവം മാറിക്കൊണ്ടേ ഇരിക്കുന്നു. എന്നാൽ ഈ ഓരോ വൈയറസുകൾ ആക്രമിച്ചപ്പോളും രക്ഷപെട്ട ആനേകായിരങ്ങൾ ഉണ്ട്. കൃത്യമായി ആന്റി ബയോട്ടിക്കുകളും, ആന്റി വൈയറൽ മരുന്നുകളും, വാക്സിനേഷനും നൽകിയിട്ടും മരിച്ച അനേകായിരങ്ങളും ഉണ്ട്. അപ്പോൾ ഈ പറഞ്ഞ മരുന്നുകൾ ആണ് രക്ഷിക്കുന്നതെങ്കിൽ, മരുന്ന് നൽകിയാൽ എല്ലാവരും രക്ഷപെടേണ്ടേ? പക്ഷെ അങ്ങനെ അല്ലല്ലോ സംഭവിക്കുന്നത്, കുറച്ചുപേർ രക്ഷപെടുകയും, കുറച്ചുപേർ മരിക്കുകയും ചെയ്യുന്നു. അപ്പോൾ ആത്യന്തികമായി ഇവിടെ രക്ഷകൻ ആരാണ്?
ചില പ്രമുഖ വ്യക്തികൾ ചികിത്സയിൽ ഇരിക്കെത്തന്നെ മരണത്തോട് അടുക്കുമ്പോൾ ആശുപത്രി അധികൃതർ പറഞ്ഞു എന്ന് നിങ്ങൾ വാർത്തകളിലും മറ്റും കേട്ടിട്ടുണ്ടാവും “ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല” എന്ന്. അതിനർത്ഥം എന്താണ്? എത്ര വിലകൂടിയ മരുന്നുകളായാലും ശരീരം അതിനെ സ്വീകരിക്കുന്നില്ല, ശരീരം അതിനെ ഉൾക്കൊള്ളുന്നില്ല എന്നല്ലേ? അപ്പോഴും മരുന്നുകൾ ആണ് രക്ഷകനെങ്കിൽ ആ ജീവൻ രക്ഷപെടുത്തിയെടുക്കാൻ മരുന്നുകൾക്ക് കഴിയേണ്ടേ?
ഇവിടെ മനസ്സിലാക്കേണ്ട കാര്യം; നമ്മുടെ ശരീരത്തിന്റെ ഡോക്ടർ എന്ന് പറയുന്ന കരളും, നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തിയും പ്രബലം അല്ലെങ്കിൽ ആരൊക്കെ വിചാരിച്ചാലും, എത്ര ശക്തിയുള്ള വിലകൂടിയ മരുന്നുകൾ നൽകിയാലും ഒരു പ്രയോജനവും ഉണ്ടാകില്ല.
ഓരോ തവണയും ഇങ്ങനെ ഭയപ്പെട്ടു ഓടാതെ, ഏത് വയറസുകൾ വന്നാലും പേടികൂടാതെ ആരോഗ്യത്തോടെ നിൽക്കാൻ എപ്പോഴും നമ്മുടെ കരളിന്റെ ശക്തി കൂട്ടി രോഗ പ്രതിരോധ സംവിധാനത്തെ ശക്തമാക്കി നിലനിർത്തുക.
അതേപോലെ രോഗബാധിതനായ ഒരു വ്യക്തി മാസ്ക് ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരരുത് എന്ന കാഴ്ച്ചപ്പാടിലാണ്. നൂറ്റിരുപതു മുതൽ നൂറ്റിയെൺപതു കിലോമീറ്റർ വേഗത്തിലാണ് നാം തുമ്മുന്നത്. ആ വേഗത്തിൽ പുറത്തേക്കു പോകുന്ന വായുവിനെ ഒരു മാസ്ക്കിന് എത്രത്തോളം തടയാൻ കഴിയും?
അതിനാൽ ഈ സാഹചര്യത്തെ മാസ്ക്കില്ലാതെയും നേരിടാൻ നാം ഇനി ഭയക്കേണ്ടതുണ്ടോ?
സൂക്ഷ്മജീവികൾ എവിടെനിന്നു വന്നു ?
പൊതുവെ പറയുന്നത് പുറമെനിന്ന് മാത്രമേ സൂക്ഷ്മജീവികൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചു (വെള്ളത്തിലൂടെയോ, ഭക്ഷണത്തിലൂടെയോ, വായുവിലൂടെയോ, ത്വക്കിലൂടെയോ ഒക്കെ) ആക്രമിക്കൂ എന്നാണ്. എന്നാൽ ഈ സൂക്ഷ്മജീവികൾ നമ്മുടെ ശരീരത്തിൽത്തന്നെ ഉണ്ടാകാനും സാധ്യത ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ ശരീരത്തിൽ മാലിന്യങ്ങൾ തങ്ങിനിൽക്കുകയോ, ഊർജ്ജ പ്രവാഹത്തിൽ തടസ്സം നേരിട്ട് കെട്ടിക്കിടക്കുകയോ ചെയ്യുമ്പോൾ.
നാം കുറച്ചു വിത്തുകൾ വിതക്കുന്നു എന്ന് കരുതുക, അവയിൽ ചിലതു തറയിലും, ചിലതു പാറപ്പുറത്തും, ചിലതു വെള്ളത്തിലും, ചിലതു ഇരുട്ടുമുറിയിലും, മറ്റു ചിലതു നല്ല മണ്ണിലും വിതക്കുന്നു എന്ന് കരുതുക. ഇവയിൽ ഏതാണ് നന്നായി വളരാൻ സാധ്യത ഉള്ളത്? ചിലതു മുളക്കുകയേ ഇല്ല, ചിലതു അൽപ്പം മുളച്ചു ഉണങ്ങിപ്പോകുന്നു, മറ്റുചിലത് പകുതിയോളം വളരുകയും നശിച്ചുപോകുകയും ചെയ്യുന്നു, എന്നാൽ എല്ലാം അനുകൂലമായ സാഹചര്യത്തിൽ വിതച്ച വിത്ത് മാത്രം വളർന്നു വലിയ വൃക്ഷമായി മാറുന്നു. ഇതുപോലെതന്നെയാണ് സൂക്ഷ്മജീവികളുടേയും കാര്യം. നമ്മുടെ ശരീരത്തിൽ അവയ്ക്കു വളരാൻ അനുകൂലമായ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കുവാൻ അവയ്ക്ക് സാധിക്കൂ. ഈ അനുകൂല സാഹചര്യമാണ് നാം ഇല്ലാതാക്കേണ്ടത്.
അപ്പോൾ ഇനിയെന്ത്?
- രാസമരുന്നുകൾ പൂർണ്ണമായും ഒഴിവാക്കുക.
- വിശക്കുമ്പോൽ മാത്രം ഭക്ഷണം കഴിക്കുക.
- ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുക.
- രാത്രി വൈകിയുള്ള ഭക്ഷണശീലം ഒഴിവാക്കുക.
- രാത്രി നന്നായി ഉറങ്ങുക.
അപ്പോൾ മനസ്സിലാക്കേണ്ട ഒരേയൊരു കാര്യം നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തിന് മാത്രമേ ഏതൊരു രോഗത്തിൽനിന്നും നമ്മെ രക്ഷിക്കുവാൻ കഴിയൂ.
ഏത് പ്രായക്കാരും ആയിക്കോട്ടെ, രോഗ പ്രതിരോധ സംവിധാനം ശക്തമാണെങ്കിൽ, ഏതൊരു രോഗവും യാതൊരുവിധ മരുന്നുകളും ഇല്ലാതെ മാറും.