ഇവിടെ പ്രശ്നം കോവിഡ് ആണോ അതോ കോവിഡിന് നൽകിയ ചികിത്സയാണോ?

കോവിഡ് കാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് Remdesivir.

ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജിലെ ഗവേഷകർ കണ്ടെത്തിയത് ഹൃദയസ്തംഭനം എന്നിവയുൾപ്പെടെ വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് റെംഡെസിവിർ കാരണമാകുന്നു എന്നാണ്.

ഗവേഷകർ കണ്ടെത്തിയ പ്രസക്തമായ ചില സൈഡ് എഫക്ടുകൾ ആണ് താഴെ വിവരിച്ചിരിക്കുന്നത്.

Cardiovascular Effects കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും ഹൃദയസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങളും ഇതുകൊണ്ട് ഉണ്ടാകുമെന്നാണ് ഉദ്ദേശിക്കുന്നത്.

Hypotension പ്രഷർ കുറഞ്ഞു പോകുന്ന അവസ്ഥ

Bradycardia ഹൃദയമിടിപ്പ് കുറഞ്ഞുപോകുന്ന അവസ്ഥ

Atrial Fibrillation Rhythm ഏട്രിയൽ ഫൈബ്രിലേഷൻ എന്നത് വിറയ്ക്കുന്ന അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ് . AFib അല്ലെങ്കിൽ AF എന്നും അറിയപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ, രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും ഹൃദയസംബന്ധമായ മറ്റ് സങ്കീർണതകൾക്കും ഇടയാക്കും.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകാൻ ഇടയുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്, പൊതുവേ ഈ പേരുകൾ ഒന്നാണെന്ന് ധരിക്കാറുണ്ട് എന്നാൽ ഇവയ്ക്ക് വ്യത്യാസമുണ്ട്.

അത് എന്താണെന്ന് നോക്കാം

Heart attacks (ഹൃദയാഘാതം)

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണം. ഹൃദയാഘാതം രക്ത വിതരണം നഷ്ടപ്പെടുന്നതുമൂലം ഹൃദയപേശികളിലെ കോശങ്ങളുടെ മരണത്തെ സൂചിപ്പിക്കുന്നു. ഇതൊരു “രക്തചംക്രമണ” പ്രശ്നമാണ്. ഹൃദയാഘാതം വളരെ ഗുരുതരവും ചിലപ്പോൾ മാരകവുമാണ്.

Cardiac arrest (ഹൃദയസ്തംഭനം) നേരെമറിച്ച്, ഹൃദയത്തിന്റെ വൈദ്യുത സംവിധാനം തകരാറിലാകുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയമിടിപ്പ് നിലയ്ക്കുന്നു. ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനം “അറസ്റ്റഡ്” അല്ലെങ്കിൽ നിന്നുപോകുന്ന അവസ്ഥ. പൊതുവേ കോവിഡിന് ചികിത്സിച്ചവർക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ടാവാമല്ലോ? പക്ഷേ കുറ്റം മൊത്തം കോവിഡിനാണ്, കോവിഡ് വന്നുപോയവർക്കാണ് മേൽപ്പറഞ്ഞ അവസ്ഥ എന്ന തരത്തിലാണ് ഇപ്പോൾ പല പഠനങ്ങളും പറയുന്നത്, അതായത് പോസ്റ്റ് കോവിഡ് സിൻഡ്രോം (post COVID syndrome). ശരിക്കും ഇവിടെ പ്രശ്നം കോവിഡ് ആണോ അതോ കോവിഡിന് നൽകിയ ചികിത്സയാണോ?

✍🏽Healer Manu P S 

mkacupuncture.org

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.