രോഗങ്ങളെ സുഖപ്പെടുത്തുവാനായി രോമത്തെക്കാളും കനം കുറഞ്ഞ വളരെ നേര്‍ത്ത സൂചി, അല്ലെങ്കില്‍ ചൂണ്ടുവിരലിന്‍റെ അഗ്രഭാഗം കൊണ്ട് ചര്‍മ്മത്തിന്‍റെ ഉപരിഭാഗത്ത് തൊടുന്ന ചികിത്സാരീതിയാണ് അക്യുപങ്ചര്‍. മരുന്നുകളെയോ ഔഷധങ്ങളെയോ അല്ല; മറിച്ച് ജൈവോര്‍ജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അതുല്യമായ ചികിത്സാരീതി. ചൈനയില്‍ 8000 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സയാണിത്.
ശരീരത്തിനുള്ളിലെ ആന്തരീകാവയവങ്ങളിലേക്കുള്ള ഊര്‍ജ്ജം കൂടുകയോ, കുറയുകയോ (പോരായ്മ്മ), കെട്ടിക്കിടക്കുകയോ (നിഷ്ക്രിയത്വം) ചെയ്യുന്നതാണ് രോഗം. അക്യുപങ്ചര്‍ ചികിത്സയുടെ തത്വത്തിനടിസ്ഥാനത്തില്‍ ഒരു രോഗം പൂര്‍ണ്ണമായി ഭേദപ്പെടുത്താന്‍ അതിന്‍റെ മൂലകാരണം കണ്ടെത്തണം. രോഗലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കാതെ, അടിസ്ഥാന കാരണത്തിന് ചികിത്സ നല്‍കുന്നതാണ് അക്യുപങ്ചര്‍ ചികിത്സാരീതി.
ശരീരത്തിനുള്ളിലെ ജീവന്‍റെ സാന്നിധ്യവും അതിന്‍റെ പ്രവര്‍ത്തനങ്ങളും അദൃശ്യമാണ്. ബാഹ്യമായ ചില അടയാളങ്ങളിലൂടെ അത് അറിയുവാനോ, അനുഭവിക്കുവാനോ മാത്രമേ സാധിക്കൂ. ഇതുപോലെയാണ് രോഗത്തിന്‍റെ മൂലകാരണവും അതിന്‍റെ പ്രതിവിധിയും; രണ്ടും അദൃശ്യമാണ്. രോഗത്തിന്‍റെ മൂലകാരണം അറിയുന്നതുമാത്രമാണ് അതിനെ പൂര്‍ണ്ണമായി സുഖപ്പെടുത്തുവാനുള്ള ഒരേയൊരു വഴി.
ഒരു അക്യുപങ്ചര്‍ ചികിത്സകന് നാഡീപരിശോധനയിലൂടെ ആന്തരീകാവയവങ്ങളിലേക്കുള്ള ഊര്‍ജ്ജവ്യതിയാനം (മൂലകാരണം) മനസ്സിലാക്കാന്‍ സാധിക്കും. അതിനെ പരിഹരിക്കുവാനുള്ള അക്യുപങ്ചര്‍ ബിന്ദുക്കളില്‍ സ്പര്‍ശിക്കുന്നതുമൂലം രോഗങ്ങളെ വേരോടെ ഇല്ലാതാക്കുന്നു.