ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഒരു ചന്തയിൽ പോയി ഒരു കഴുതയെ വാങ്ങി, കഴുതയും കൊണ്ടവർ വീട്ടിലേക്ക് നടന്നു. ഒരു നാലും കൂടിയ കവലയിലൂടെ അവർ കടന്നുപോകുമ്പോൾ “നാട്ടുകാർ” അവരെ നോക്കി കളിയാക്കി. ഒരു കഴുതയെ വാങ്ങിയിട്ട് അതിനെ പണിയെടുപ്പിക്കാൻ അറിയില്ല, അതിനെ വെറുതെ നടത്തിക്കൊണ്ടുപോകുന്നു, “കഷ്ടം തന്നെ!” അവർക്ക് അത് ശരിയാണെന്ന് തോന്നി. ആ…
